Monday, November 22, 2010

Oonjaal: എന്റെ ഗ്രാമം .. .....

Oonjaal: എന്റെ ഗ്രാമം .. .....

എന്റെ ഗ്രാമം .. .....

sherin joseph
എന്റെ ഗ്രാമം ..

നാട്ടിന്‍ പുറങ്ങളെ കുറിച്ച് എഴുതിയാലോ ചേട്ടന്മാരെ ???

നിങ്ങളുടെ ഗ്രാമം ..അവിടുത്തെ പ്രസ്തമായ ആളുകള്‍ , രാഷ്ട്രീയക്കാര്‍ , പ്രസ്തമായ സ്ഥാപനങ്ങള്‍ , പള്ളികള്‍ , അമ്പലങ്ങള്‍ , മോസ്കുകള്‍ , തീര്‍ഥാടന കേന്ദ്രങ്ങള്‍ , പുഴകള്‍ ഇങ്ങനെ ഇങ്ങനെ
http://www.orkut.com/Main#CommMsgs?cmm=95105639&tid=5530196978373300850

എന്റെ കലാലയ ജീവിതം !!!

Amal kumar P
എന്റെ കലാലയ ജീവിതം !!!
ആ പഴയ ഓര്‍മയുടെ മുത്തുകള്‍ നമ്മുകിവ്ടെ പങ്കു വെക്കാം .മറക്കന്‍ ആവാത്ത ആ നിമിഷങ്ങള്‍ ,പ്രണയം ,അകോഷങ്ങള്‍ അതിനു മറ്റു കൂടി ഉള്ള വെള്ളമടി ഒകെ .

അവസാനം പോസ്റ്റ് ചെയ്യുന്നവന്/ചെയ്യുന്നവള്‍ക്ക് ഒടുക്കത്തെ ഗ്ലാമര്‍..............

അവസാനം പോസ്റ്റ് ചെയ്യുന്നവന്/ചെയ്യുന്നവള്‍ക്ക് ഒടുക്കത്തെ ഗ്ലാമര്‍..............


തുടങ്ങിക്കോ...........

Wednesday, November 17, 2010

Accents of malayalam!

jayakrishnan
Accents of malayalam!
മലയാളം നമ്മുടെ എല്ലാം മാതൃഭാഷ ആണ് എങ്കിലും നമ്മുടെ എല്ലാം സംസാര ശൈലികളില്‍ പല വ്യത്യാസങ്ങളും ഉണ്ട്. പ്രാദേശികമായ പല തരം വാമൊഴികളും പ്രയോഗങ്ങളും നിലവില്‍ ഉണ്ട്.

ലളിതമായി തെക്കന്‍ തിരുവിതാങ്കൂര്‍, മധ്യ തിരുവിതാങ്കൂര്‍, കൊച്ചി, തൃശൂര്‍, മലബാര്‍ എന്നിങ്ങനെ മലയാളം ആക്സേന്റുകളെ തിരിക്കാം ഈ പ്രദേശങ്ങളില്‍ തന്നെ വിവിധ തരം ദേശ്യഭാഷ നിലവില്‍ ഉണ്ട് എന്നതാണ് വസ്തുത. ഒരു മഞ്ചേശ്വരംക്കാരന്റെ ഭാഷയും ഒരു പാലക്കാട് ക്കാരന്റെ ഭാഷയും തമ്മില്‍ നല്ല വ്യത്യാസം ഉണ്ട്. അത് പോലെ മധ്യ തിരുവിതാന്കൂരില്‍ തന്നെ സംസാര ശൈലിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കാം കഴിയും. എന്റെ ഒരു വിലയിരുത്തലില്‍ ഒരു നാല്പതു കിലോമീറ്റര്‍ ഇടവിട്ട്‌ തന്നെ ഭാഷ ശൈലിയിലും സംസാര രീതിയിലും പല മാറ്റങ്ങളും ശ്രദ്ധിക്കാം. ഒരു പ്രദേശത്ത് നിലവില്‍ ഉള്ള ഗ്രാമ്യ പ്രയോഗങ്ങള്‍ക്കു ചിലപ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നേരെ വിപരീതമായ അര്‍ഥം ആയിരിക്കാം. ഉദാഹരണത്തിന് കേരള പൊയടിച്സ് കംയൂനിടിയില്‍ ശിന്റൊജ് ഉപയോഗിച്ച ഒരു വാക്ക് ഞങ്ങളുടെ പ്രദേശത്ത് സാധാരണ ആയി ഉപയോഗിക്കുന്ന ഒരു വാക്ക് ആണ്. ഈമ്പുക എന്നതിനും നശിച്ചു പോയി എന്നതിനും അനൌപചാരികമായ ഒരു ഗ്രാമ്യ പ്രയോഗം ആണ്. പക്ഷെ അത് തൃശൂര്‍ പോലെ ഉള്ള സ്ഥലങ്ങളില്‍ തെറി വാക്കാണ്‌.

മലയാളത്തില്‍ നിലവില്‍ ഉള്ള ഈ സംസാര ശൈലികളെയും പ്രയോഗങ്ങളേയും വാമോഴികളെയും കുറിച്ച് ഒരു ചര്‍ച്ച ആയാലോ? http://www.orkut.com/Main#CommMsgs?cmm=95105639&tid=5540487861856320200&start=1

പ്രണയത്തിന്‍ ഓര്‍മക്കായ്‌ ...പ്രണയാനുഭവങ്ങള്‍

Binish..

പ്രണയത്തിന്‍ ഓര്‍മക്കായ്‌ ...പ്രണയാനുഭവങ്ങള്‍
പ്രണയിക്കുന്നവരുടെ ദിനം (Valentain's Day ) അടുത്ത് വരുന്നു .. ഇവിടെ നമുക്ക് നമ്മുടെ പ്രണയാനുഭവങ്ങള്‍ പങ്കുവെക്കാം ..

Note :- നിരാശാ കാമുകന്മാര്‍ക്കും കാമുകികള്‍ക്കും മുന്‍ഗണന...അല്ലാത്തവര്‍ എഴുതി ചുമ്മാ എന്തിനാ ബാകി ഉള്ളവരുടെ മനസ്സ് വിഷമിപ്പിക്കുന്നത് .


http://www.orkut.com/Main#CommMsgs?cmm=95105639&tid=5436259661282819997&start=1

Tuesday, November 16, 2010

ഊഞ്ഞാലാടാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ് ,പണ്ട് പറമ്പിലെ മൂവാണ്ടന്‍ മാവിന്റെ കൊമ്പത്ത് ഊഞ്ഞാലിട്ടതും ഊഞ്ഞാലാടാന്‍ ഊഴം കാത്തു നിന്നതും അങ്ങിനെ ഗൃഹാതുരത്വം നിറഞ്ഞ ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഊഞ്ഞാല്‍ കമ്മ്യൂണിറ്റി സമര്‍പ്പിക്കുന്നു

കഥയും കവിതയും സാഹിത്യവും എല്ലാം ഇഷ്ട്ടപ്പെടുന്നവരാണ് നമ്മള്‍ എല്ലാവരും ഇവിടെ നമുക്ക് നമ്മുടെ ഇഷ്ട്ടങ്ങള്‍ എല്ലാം പരസ്പരം പങ്കു വയ്ക്കാം ചര്‍ച്ചകള്‍ നടത്താം ഊഞ്ഞാല്‍ കമ്മ്യൂണിറ്റിയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ നമുക്ക് ഒരുമിച്ചു മുന്നോട്ടു നടക്കാം പരസ്പരം നല്ല സുഹൃത്തുക്കളായി സുഖങ്ങളും ദുഖങ്ങളും പരസ്പരം പങ്കു വയ്ക്കാം വരൂ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ.


കമ്മ്യൂണിറ്റി നിയമങ്ങള്‍
1. എല്ലാവരും സഹോദരീ സഹോദരന്മാര്‍ അല്ലെങ്കില്‍ നല്ല സുഹൃത്തുക്കള്‍
2. മതം , ജാതി , രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കാം.
3.സാമൂഹിക പ്രതിബദ്ധത , സ്നേഹം , കൂട്ടായ്മ ഇവ നമ്മളിലൂടെ വളര്‍ത്താം ..