jayakrishnan
Accents of malayalam!
മലയാളം നമ്മുടെ എല്ലാം മാതൃഭാഷ ആണ് എങ്കിലും നമ്മുടെ എല്ലാം സംസാര ശൈലികളില്‍ പല വ്യത്യാസങ്ങളും ഉണ്ട്. പ്രാദേശികമായ പല തരം വാമൊഴികളും പ്രയോഗങ്ങളും നിലവില്‍ ഉണ്ട്.
ലളിതമായി തെക്കന്‍ തിരുവിതാങ്കൂര്‍, മധ്യ തിരുവിതാങ്കൂര്‍, കൊച്ചി, തൃശൂര്‍, മലബാര്‍ എന്നിങ്ങനെ മലയാളം ആക്സേന്റുകളെ തിരിക്കാം ഈ പ്രദേശങ്ങളില്‍ തന്നെ വിവിധ തരം ദേശ്യഭാഷ നിലവില്‍ ഉണ്ട് എന്നതാണ് വസ്തുത. ഒരു മഞ്ചേശ്വരംക്കാരന്റെ ഭാഷയും ഒരു പാലക്കാട് ക്കാരന്റെ ഭാഷയും തമ്മില്‍ നല്ല വ്യത്യാസം ഉണ്ട്. അത് പോലെ മധ്യ തിരുവിതാന്കൂരില്‍ തന്നെ സംസാര ശൈലിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കാം കഴിയും. എന്റെ ഒരു വിലയിരുത്തലില്‍ ഒരു നാല്പതു കിലോമീറ്റര്‍ ഇടവിട്ട് തന്നെ ഭാഷ ശൈലിയിലും സംസാര രീതിയിലും പല മാറ്റങ്ങളും ശ്രദ്ധിക്കാം. ഒരു പ്രദേശത്ത് നിലവില്‍ ഉള്ള ഗ്രാമ്യ പ്രയോഗങ്ങള്‍ക്കു ചിലപ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നേരെ വിപരീതമായ അര്‍ഥം ആയിരിക്കാം. ഉദാഹരണത്തിന് കേരള പൊയടിച്സ് കംയൂനിടിയില്‍ ശിന്റൊജ് ഉപയോഗിച്ച ഒരു വാക്ക് ഞങ്ങളുടെ പ്രദേശത്ത് സാധാരണ ആയി ഉപയോഗിക്കുന്ന ഒരു വാക്ക് ആണ്. ഈമ്പുക എന്നതിനും നശിച്ചു പോയി എന്നതിനും അനൌപചാരികമായ ഒരു ഗ്രാമ്യ പ്രയോഗം ആണ്. പക്ഷെ അത് തൃശൂര്‍ പോലെ ഉള്ള സ്ഥലങ്ങളില്‍ തെറി വാക്കാണ്.
മലയാളത്തില്‍ നിലവില്‍ ഉള്ള ഈ സംസാര ശൈലികളെയും പ്രയോഗങ്ങളേയും വാമോഴികളെയും കുറിച്ച് ഒരു ചര്‍ച്ച ആയാലോ? http://www.orkut.com/Main#CommMsgs?cmm=95105639&tid=5540487861856320200&start=1
No comments:
Post a Comment